ആശുപത്രിയുടെ പരസ്യം, സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍, ആകെ ചെലവ് 12 കോടി

പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരോട് സഹകരിക്കാമെന്നും പകരമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോനു സൂദ് വ്യക്തമാക്കി.

കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറയാളുകളെ അദ്ദേഹം സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *