തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്താന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശമിറങ്ങി.അവസാന വര്‍ഷ എംബിബിഎസ് അടക്കമുള്ള പരീക്ഷകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷമാകും പ്രവേശനം. മുന്‍പ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക മുറിയില്‍ പരിശോധനാ സൗകര്യം ഒരുക്കും. ഇവരുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ പിന്നീട് നടത്തും. ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സൂചനയുണ്ട്.

 
                                            