ആദരവിന്റെ നിറവായി ചെമ്പനീർ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും  തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഡോ.ജോർജ്ജ് ഓണക്കൂറിനെയും പ്രഭാവർമ്മയേയും ആദരിച്ചു. 

ചെമ്പനീരിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഡോ. ജോർജ് ഓണക്കൂറിനെയും പ്രഭാവർമ്മേയും ആദരിക്കുന്നു. പ്രമോദ് പയ്യന്നൂർ, പന്ന്യൻ രവീന്ദ്രൻ, ശ്രീകുമാരൻ തമ്പി,മധുസൂദനൻ നായർ, മധുപാൽ, പ്രേംകുമാർ എന്നിവർ സമീപം

പന്ന്യൻ രവീന്ദ്രൻ, ശ്രീകുമാരൻ തമ്പി, മധുപാൽ, പ്രൊഫ.മധുസൂദനൻ നായർ, പ്രേം കുമാർ എന്നിവർ ആദര ഭാഷണവും നടത്തി.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാഗതവും, ഭാരത് ഭവൻ നിർവാഹക സമിതി അംഗം റോബിൻ സേവ്യർ നന്ദിയും പറഞ്ഞു. തുടർന്ന് ഡോ.ജോർജ്ജ് ഓണക്കൂർ തിരക്കഥ ഒരുക്കിയ ഉൾക്കടൽ എന്ന ചലച്ചിത്രത്തിലെ  ഗാനങ്ങളുടേയും പ്രഭാവർമ്മയുടെ വിഖ്യാത ഗാനങ്ങളുടെ നൃത്താവിഷ്‌ക്കാരങ്ങൾ മുദ്രാ സ്കൂൾ ഓഫ് പെർഫോമിംഗ് ആര്ടിസിലേയും, കലാഞ്ജലി ഫൗണ്ടേഷനിലെയും നൃത്ത സംഘങ്ങൾ വേദിയിൽ അവതരിപ്പിച്ചു.  

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സാംസ്‌കാരിക സ്ഥാപനങ്ങൾ സംയുക്തമായാണ്‌ ചെമ്പനീർ ആദരവ് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *