ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു.
ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഒരുപാട് പിന്തുണ ലഭിച്ചെന്ന് നടി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനുള്ള അനുമതി ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
