പഞ്ചാബില്‍ വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പിസി ജോര്‍ജ്.
കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയില്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പിന്തുണയില്ലെന്നും ഈ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും താനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി20 യും ഒരുമിച്ചു നിന്നാലും ഗുണം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വൈകാതെ കോണ്‍ഗ്രസ് തകരുന്ന സാഹചര്യമാണ് ഉള്ളതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി ശക്തികേന്ദ്രമായി മാറുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
