ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ മഹീന്ദ്ര ഗ്രൂപ്പിന് താൻപര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും തനിക്ക് ദുഃഖമുണ്ടെന്നും മഹീന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമങ്ങളിൽ ദുഃഖമുണ്ട്. കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു.. അഗ്നിവീറുകൾ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുന്നു.. പരിശീലനം ലഭിച്ച യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’- മഹീന്ദ്ര ട്വീറ്റ് ചെയ്തു.
