അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി

അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി രം​ഗത്തു വന്നിരിക്കുകയാണ് കോൺഗ്രസ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആരോപണം. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങളെന്നാണ് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയുടെ ആരോപണം.

ഇന്നലെ രാത്രിയാണ് ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ നിന്ന് ഇവിഎം മെഷീനുകൾ കണ്ടെത്തിയത്. കാർ തടഞ്ഞുനിർത്തി നാട്ടുകാരാണ് കാറിന്റെ ഡിക്കിയിൽ നിന്ന് ഇവിഎം മെഷീനുകൾ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്.അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമിൽ അധികാരത്തിൽ എത്താനാകൂ എന്ന് കരുതുന്നതിയതിനാലാണ് ഇവിഎമ്മിൽ കൃത്രിമത്വം കാണിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസിന്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *