അശ്ലീല വിഡിയോയുമായി കോൺ​ഗ്രസിന് ബന്ധമില്ല, പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോൾ വാദി പ്രതിയാകും; വി ഡി സതീശൻ

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു.

‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ മാദ്ധ്യമപ്രവര്‍ത്തകരെ അപമാനിച്ചു. സിപിഎം സൈബര്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ? എനിക്കെതിരെയും അപവാദ പ്രചാരണങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. ഞാന്‍ ഇതുവരെ ജീവിതത്തില്‍ കാണാത്ത സ്ത്രീയെ കൊണ്ടുവന്നു അപവാദം പ്രചരിപ്പിച്ചു. ഇതില്‍ അറസ്റ്റിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് ജാമ്യത്തില്‍ വിട്ടു. എന്ത് നീതിയാണിത്?’- വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *