അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ മലപ്പുറത്ത് പടക്കം പൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം: കോപ്പ് മേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരില്‍ലാണ് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം ഉണ്ടായത്. ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിറാജിന് തുടയ്ക്കും ഇജാസിന് നടുവിനുമാണ് പരിക്ക് പറ്റിയത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. റോഡരികില്‍ ബൈക്ക് നിര്‍ത്തി പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്‌ഫോടനമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *