അരവിന്ദ് കേജ്രിവളിന് വീണ്ടും കുരുക്ക് ; കേന്ദ്രത്തിന്റെ നീക്കമിങ്ങനെ

അരവിന്ദ് കെജ്‌രിവാളിനെ പൂട്ടാൻ കേന്ദ്രം പുതിയ തന്ത്രം പുറത്തിറക്കിയിരിക്കുകയാണ്.. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങുകയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളനി വീണ്ടും തിരിച്ചടിയാകുന്നത് . വലിയ ഹോർഡിം ഗുകൾ സ്ഥാപിക്കാൻ പൊതുപണം ദിരുപയോ ഗം ചെയ്തുവെന്ന് ആരോപച്ച് എ എ പിയ്ക്കും മറ്റുള്ളവർക്കും എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹിയിലെ കോടതി നിർദ്ദേശിച്ചു.കെജ്രിവാളിനും മറ്റ് രണ്ട് നേതാക്കളായ ഗുലാബ് സിം ഗ്, നികിത ശർമ്മ എന്നിവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരി ഗണിച്ച റൂസ് അവന്യൂ കോടതി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിനോട് നിർദ്ദേശിക്കുകയും മാർച്ച് 18 നകം കംപ്ലയിൻസ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. 2019 ലെ കേസാണ്. കീഴ്ക്കോടതി നേരത്തെ ഹർജി അനുവദിക്കാൻ വിസമ്മതിച്ചിരുന്നു.ഡൽ‌ഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലിരുന്ന 10 വർഷത്തിലേറെയായി, സ്വന്തം പബ്ലിസിറ്റിക്കായി പാർട്ടി പൊതു പണം ദുരുപയോ ഗം ചെയ്യുന്നുവെന്ന് ബി ജെ പി ആവർത്തിച്ച് ആരോപിച്ചിരുന്നു. രാഷ്ട്രീയ പരസ്യങ്ങൾക്കായി പൊതുപണം ദുരുപയോ ഗം ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ വർ‌ഷം ജനുവരിയിൽ ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് എ എ പിയോട് പലിശയടക്കം 163.62 കോടി രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ഈ വർഷം ജനുവരിയിൽ പോലും ചില പദ്ധതികൾക്കായി യഥാർത്ഥത്തിൽ അനുവദിച്ച പണത്തേക്കാൾ എ എ പി ചെലവഴിച്ചതായി ബി ജെ പി ആരോപിച്ചു. ബിസിനസ്സ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിക്ക് 54 കോടി അനുവദിച്ചപ്പോൾ 80 കോടി രൂപ അതിന്റെ പ്രചാരണത്തിനായി ചെലവഴിച്ചെന്നാണ് പറയുന്നത്.

ഡൽഹി സർക്കാർ സ്കൂളുകളിലെ 9 – 12 ക്ലാസുകളിലെ വിദ്യാർത്ഥികളുമായി സന്നദ്ധ ഉപദേശകരെ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ദേശ് കെ മെന്റർ
സ്കീമിന് 1. 9 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും അതിന്റെ പ്രചാരണത്തിന് 27. 9 കോടി ചെലവഴിച്ചെന്നും ബി ജെപി പറയുന്നു.
സ്‌റ്റബിൾ മാനേജ്‌മെൻ്റ് സ്‌കീമിൻ്റെ കണക്കുകൾ പ്രമോഷനായി ചെലവഴിച്ച 28 കോടിയിൽ നിന്ന് 77 ലക്ഷം രൂപ അനുവദിച്ചു.ഡൽ ഹി തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ആം ആദ്മി നേരിട്ടത്. കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ പരാജയപ്പെട്ടു. 70 അം ഗ നിയമസഭയിൽ 48 സീറ്റുകൾ ബി ജെ പി പിടിച്ചെടുത്തു. 2020 ൽ എട്ട് സീറ്റ് മാത്രമാണ് ബി ജെ പി നേടിയിരുന്നത്. അതേ സമയം 62 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി വിജയിച്ചിരുന്നത്. ഇത്തവണ 22 സീറ്റുകളാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *