അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ് നയിച്ചത്. ഓരോരുത്തരുടെയും ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളെ ടച്ച് ചെയ്യുന്ന രീതിയില്‍ നടന്ന ക്ലാസ്സിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ നിര്‍വഹിച്ചു. എ ഡി എസ് പ്രസിഡന്റ് നഫീസ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സൗജത്ത് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ ഹസീന മലയില്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *