തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയന്‍താര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത് നയന്‍താരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.
ഇപ്പോഴിതാ, അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേഷ്. ”പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് ജന്മദിനാശംസകള്‍. നിങ്ങളെയും തങ്കമനസ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് വിഘ്‌നേഷ് കുറിക്കുന്നത്.
