അമിത് ഷായോട് വിയോജിച്ച് മോദി, ഇപ്പോഴും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി

ജയ്പൂർ: ഹിന്ദി ഭാഷ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം. രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഭാഷാ വാദത്തിൽ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.

വൻ വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.’ ബി ജെ പി പ്രവർത്തകർക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബി ജെ പിയിൽ മാത്രമാണ്. അത് സഫലമാക്കണമെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *