തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ രംഗത്ത്. പ്രചരണത്തിലുടനീളം അമിതാവേശം ആപത്തായി. തോൽവി സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ വ്യക്തമാക്കി.
സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി കെ എസ് അരുൺകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു. പിന്നീടായിരുന്നു ഇ.പി ജയരാജൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണം സ്ഥാനാർഥി നിർണത്തിന് പിന്നാലെ ജോ ജോസഫിനെതിരെ ഉയർന്നിരുന്നു.
