അബദ്ധത്തില്‍ അക്കൗണ്ടില്‍ അഞ്ചര ലക്ഷം; മോദി തന്നതെന്ന് വാദം; യുവാവ് അറസ്റ്റില്‍

പാറ്റ്ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീണ്‍ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടന്‍ തന്നെ ബാങ്ക് അധികൃതര്‍ യുവാവിനോട് കാര്യം വ്യക്തമാക്കി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പണമാണിതെന്നായിരുന്നു യുവാവിന്റെ വാദം.

രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നടപ്പിലായെന്നും പണം തിരികെ നല്‍കില്ലെന്നും യുവാവ് പറഞ്ഞു. പല തവണ ബാങ്ക് നോട്ടീസ് നല്‍കിയെങ്കിലും യുവാവ് വഴങ്ങിയില്ല.

തുക മുഴുവന്‍ ചെലവായി പോയെന്നായിരുന്നു അവസാനത്തെ വാദം. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *