ന്യൂഡല്‍ഹി; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്.
കാബൂളില്‍ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാന്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാ?ഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാര്‍ത്ത ഔദ്യോ?ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന വാര്‍ത്ത താലിബാനും തള്ളിയിരുന്നു.

 
                                            