അഡ്വ. ജെ.ആര്‍. പത്മകുമാര്‍; നെടുമങ്ങാട് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി പരിചയം

1961 ല്‍ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ വെമ്പായം നന്നാട്ടുകാവില്‍ സ്വാതന്ത്ര്യസമര സേനാനിയും റിട്ട. പ്രധാനാധ്യാപകനുമായ പി.കെ രാഘവന്‍ നായരുടേയും ബി. ജഗദമ്മയുടേയും മകനായി ജനനം. ഭാര്യ: വഞ്ചിയൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജി.ഐ. ബിന്ദു. ഹരികൃഷ്ണന്‍ പി.ബി(എഞ്ചിനീയര്‍), ജയകൃഷ്ണന്‍ പി.ബി (എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍.

നന്നാട്ടുകാവ് എല്‍.പി. സ്‌കൂള്‍, പോത്തന്‍കോട് സെന്റ് തോമസ് യു.പി.സ്‌കൂളില്‍നിന്നുമായി പ്രാഥമിക വിദ്യാഭ്യാസം. പോത്തന്‍കോട് എല്‍.വി.എച്ച്.എസില്‍നിന്നും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തികരിച്ചു. തിരുവനന്തപുരം എം.ജി. കോളജില്‍നിന്ന് പി.ഡി.സി പാസായ ശേഷം അതേ കോളജില്‍ നിന്നുതന്നെ കെമിസ്ട്രിയില്‍ ബിരുദം. കേരള ലോ അക്കാദമിയില്‍നിന്ന് നിയമപഠനത്തിന് ശേഷം 1989 ല്‍ വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ എന്റോള്‍ ചെയ്തു.

ബി.ജെ.പി. സംസ്ഥാന നേതൃത്വനിരയിലെ പ്രമുഖ വ്യക്തിത്വം. ഉജ്ജ്വല വാഗ്മി, നിലപാടുകളിലൂന്നി പ്രവര്‍ത്തനം, എതിരാളികളുടെ വാദമുഖങ്ങളെ പൊളിച്ചടക്കുമ്പോഴും നയതന്ത്രജ്ഞതയോടെയുള്ള ഇടപെടല്‍, രാഷ്ട്രീയത്തിന് അതീതമായ സൗഹൃദ വലയം, മികച്ച സംഘാടകന്‍ തുടങ്ങി സവിശേഷതകളാര്‍ന്ന വ്യക്തിത്വത്തിന് ഉടമ.
നിലവില്‍ ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്നു.

കോമണ്‍ സര്‍വീസ് സെന്റര്‍ വി.എല്‍.ഇ. കേരള പ്രസിഡന്റ്, രണ്ട് തവണ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി (2010-2016, 2018-2020), ബി.ജെ.പി. സംസ്ഥാന വക്താവ് (2016-2018), ബി.ജെ.പി. സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനര്‍, രണ്ട് തവണ ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി. സംഘടിപ്പിച്ച നിരവധി സമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചു. പോലീസിന്റെ ക്രൂര മര്‍ദ്ദനമുറകള്‍ക്ക് പലവട്ടം ഇരയായി.

പി.എസ്.യു. നിയമോപദേഷ്ടാവായും പ്രവര്‍ത്തിക്കുന്നു. എസ്.യു.ടി ഹോസ്പിറ്റല്‍ മുന്‍ എച്ച്.ഡി.എസ്. മെമ്പര്‍ തുടങ്ങിയ പദവികളും വഹിച്ചു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ മുഖ്യരക്ഷാധികാരിയാണ്.

രണ്ട് തവണ ലോക്സഭയിലേക്കും നാലു തവണ നിയമസഭയിലേക്കും മത്സരിച്ചു. എം.വി.രാഘവനെതിരേ കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു കന്നിയങ്കം.

Leave a Reply

Your email address will not be published. Required fields are marked *