ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കടലാസിൽ പൊതിഞ്ഞു ഇറച്ചി വ്യാപാരം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്.
ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ ചിക്കൻ പൊതിഞ്ഞ് നൽകിയതിൽ നിരവധി പേർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. താലിബ് ഹുസൈന്റെ പ്രവർത്തിയിൽ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ചിലർ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
