ഇടുക്കി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യം ഇല്ല.
സര്‍ക്കാര്‍ തീരുമാനം രാജ്യ താല്പര്യത്തിന് വിരുദ്ധം ആണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കട്ടപ്പനയില്‍ പറഞ്ഞു. നേരത്തെ വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ നേരില്‍ സന്ദര്‍ശിച്ച് സുരേഷ് ഗോപി പിന്തുണ നല്‍കിയിരുന്നു
