തിരുവനന്തപുരം: 52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
142 ചിത്രങ്ങളാണ് ആകെ പരിഗണിച്ചത്. രണ്ട് സിനിമകൾ ജൂറി തിരിച്ച് വിളിച്ച് കാണുകയുണ്ടായി. ചുരുക്കപ്പട്ടികയിൽ 29 ചിത്രങ്ങളാണ് ഇടം പിടിച്ചത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്മാന്.
മികച്ച നടി – രേവതി( ഭൂതകാലം)
മികച്ച നടൻ – ബിജു മേനോൻ ( ആർക്കറിയാം) ജോജു ജോർജ് ( നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്)മികച്ച ചിത്രം : ആവാസവ്യൂഹം മികച്ച സംവിധായകൻ – ദിലീഷ് പോത്തൻ ( ജോജി)മികച്ച രണ്ടാമത്തെ ചിത്രം : ചവിട്ട്, നിഷിദ്ധോസ്വഭാവ നടൻ – സുമേഷ് മൂർ ( കള)മികച്ച സ്വഭാവ നടി – ഉണ്ണി മായ പ്രസാദ് ( ജോജി)തിരക്കഥ – ആവാസ വ്യൂഹംതിരക്കഥ ( അഡാപ്റ്റേഷൻ ) – ശ്യാം പുഷ്കരൻ ( ജോജി)പിന്നണി ഗായിക- സിതാര കൃഷ്ണകുമാർ ( പാൽ നിലാവിൻ..)പിന്നണി ഗായകൻ – പ്രദീപ് കുമാർ ( മിന്നൽ മുരളി)ജനപ്രിയ ചിത്രം – ഹൃദയംസംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് ( ഹൃദയം)ഗാനരചയിതാവ് – ബി കെ ഹരിനാരായണൻഛായാഗ്രഹകൻ – മധു നീലകണ്ഠൻ ( ചുരുളി)മികച്ച നൃത്തസംവിധാനം: അരുൺ ലാൽ (ചവിട്ട്)വനിതാ ഡബ്ബിംഗ് ആട്ടിസ്റ്റ് – ദേവി (ദൃശ്യം 2)പുരുഷ വിഭാഗം – അവാർഡിനർഹമായ പ്രകടനങ്ങൾ ഉണ്ടായിരുന്നില്ലവസ്ത്രാലങ്കരാം – മെൽവി ജെ ( മിന്നൽ മുരളി )മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി ( ആർക്കറിയാം)കളറിസ്റ്റ് : ലിജു ( ചുരുളി )ശബ്ദ രൂകപൽപ്പന : രംഗനാഥ് രവി ( ചുരുളി )ശബ്ദ മിശ്രണം -ജസ്റ്റിൻ ജോസ്മികച്ച സിങ്ക് സൗണ്ട്. അരുൺ അശോക്, സോനു കെ പി ( ചവിട്ട് )കലാസംവിധായകുൻ: എ വി ഗോകുൽ ദാസ്ചിത്ര സംയോജകൻ – മഹേഷ് നാരായണൻ, രാജേഷ്കഥാകൃത്ത് -ഷാഹി കബീർ (നായാട്ട് )ബാലതാരം പെൺ – സ്നേഹ അനു ( തല)ബാലതാരം ആൺ – മാസ്റ്റർ ആദിത്യൻ ( നിറയെ തത്തകളുള്ള മരം)പ്രത്യേക പരാമർശംമികച്ച ചിത്രം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)ഷെറി ഗോവിന്ദൻ ( അവനോവിലോന)മികച്ച വിഷ്വൽ എഫക്ട്സ് : ആൻഡ്രു ഡിക്രൂസ്മികച്ച കുട്ടികളുടെ ചിത്രം : കാടകലംനവാഗത സംവിധായകൻ: കൃഷ്ണേന്ദുപ്രത്യേക ജൂറി പരാമർശംമികച്ച ചലച്ചിത്ര ഗ്രന്ഥം: നഷ്ട സ്വപ്നങ്ങൾ ( ആർ ഗോപാലകൃഷ്ണൻ)ഫോക്കസ് സിനിമാ പഠനങ്ങൾ: ഡോ. ഷീബ എം കുര്യൻചലച്ചിത്ര ലേഖനം: ജോർജു കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയുംരചനമികച്ച ചലച്ചിത്ര ഗ്രന്ഥം: ചമയം പട്ടണം റഷീദ്ചലച്ചിത്ര ലേഖനം: മലയാള സിനിമയിലെ ആണൊരുത്തൻ ( ജിതിൻ കെ സി)
