തിരുവനന്തപുരം : കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുെമന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.
കടകള്‍ കൂടുതല്‍ സമയം തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ വാദം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും ഇവര്‍ വാദിക്കുന്നു. കൂടുതല്‍ ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കി എന്നാല്‍ പ്രവര്‍ത്തനസമയം കൂട്ടാന്‍ സാധ്യതയില്ല.
