ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനത്ത് നിന്ന് ആപ്പിൽ പുറത്തായി . പക്ഷേ ആപ്പിളിനെയും മറികടന്ന് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്തുള്ളൊരു കമ്പനി ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയിരിക്കുകയാണ്. ക്രൂഡോയിൽ ഉത്പാദന കമ്പനിയായ സൗദി അരാംകോയാണ് ഇത്. യുക്രൈൻ-റഷ്യ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയർന്നതാണ് സൗദി അരാംകോയ്ക്ക് ഗുണമായത്. കോവിഡും യുദ്ധവും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചത് ആപ്പിളിനെ പിറകോട് അടിപ്പിച്ചു.
2.43 ട്രില്യൺ ഡോളറാണ് കഴിഞ്ഞ ആഴ്ചത്തെ അരാംകോയുടെ വിപണി മൂല്യം. അതേസമയം ആപ്പിളിൻറെ വിപണിമൂല്യം അഞ്ച് ശതമാനം കുറഞ്ഞ് 2.37 ട്രില്യൺ ഡോളറിലെത്തി. ചൈനയിൽ ഇപ്പോഴും തുടരുന്ന കോവിഡ് ലോക്ക്‌ഡൌൺ ആപ്പിളിൻറെ സപ്ലെ ചെയിനിനെ ബാധിച്ചതും അവർക്ക് തിരിച്ചടിയായി.
