കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റില്‍ ജ്യോതി വിജയകുമാറിന്റെയും ക്ഷമ മുഹമ്മദിന്റെയും പേരുകള്‍ ചര്‍ച്ചയില്‍ വരുന്നു. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലേക്കാണ് എഐസിസി വക്താവ് ഷമ മുഹമ്മദ്,ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ജയിക്കും എന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന രീതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പോകുന്നത്. എം ലിജുവിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യവുമായാണ് കെ സുധാകരന് ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ടു ചര്‍ച്ച നടത്തിയത്. എന്നാല്‍ ലിജു ഉള്‍പ്പെടെയുള്ള പലര്‍ക്കെതിരെയും വന്‍ പ്രതിഷേധ നീക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നത്.
