മോണ്‍സണിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും

ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

2007 മോഡല്‍ കാറാണ് മോന്‍സണ്‍ കൈവശം വച്ചിരുന്നത്. ചേര്‍ത്തല സ്റ്റേഷനില്‍ ഉള്ള 20 ആഡംബരക്കാറുകള്‍ക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. അന്ധേരി വെസ്റ്റില്‍ കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഇത്. ഇതെങ്ങനെയാണ് മെന്‍സണിന്റെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതില്‍ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോന്‍സന്റെ പക്കലുള്ള ഫെറാറി കാര്‍ പ്രാദേശിക വര്‍ക്ക്ഷോപ്പിലൂടെ മിത്സുബിഷിയുടെ കാര്‍ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *