തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ രോഗവ്യാപനം. നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്, നിയമസഭ സെക്രട്ടറിക്ക് നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണെന്നും രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് കത്തില്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
