തലസ്ഥാനത്ത് യുവതിക്ക് നേരെ ക്രൂര മർദ്ദനം, ചെരുപ്പൂരി അടിക്കുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പുറത്ത്, ബ്യൂട്ടിപാർലർ ഉടമയ്ക്കെതിരെ കേസ്

തിരുവനന്തപുരം: മോഷണം ആരോപിച്ച് യുവതിക്ക് നേരെ ആക്രമണം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.

മർദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തിൽ പ്രകോപിപ്പിച്ചെന്നും ഉപദ്രവം സഹിക്ക വയ്യാതെയാണ് യുവതിയെ മർദ്ദിച്ചതെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയായ മീനു പറയുന്നത്. ആക്രണത്തിന് ഇരയായ ശോഭയെ മീനു ചെരിപ്പൂരി അടിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ തന്റെ മൊബൈൽ ഫോൺ കാണാതായതുകൊണ്ട് ബ്യൂട്ടിപാർലറിന് സമീപം അതു തിരയുകയായിരുന്നവെന്നാണ് ശോഭ പറയുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *