തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ തീപിടുത്തം

തിരുവനന്തപുരം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തീപിടുത്തം . കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.

തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. അതിനാല്‍. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു തീ വരുന്ന സ്ഥലം കണ്ടെത്താന്‍. ഒടുവില്‍ മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്.

കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും ഫയര്‍ ഫോഴ്‌സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് ഒടുവില്‍ തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *