ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം ഇന്നോ നാളെയോ ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും. ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടികയാണ് കെപിസിസി ചോദിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് മാരെയും കണ്ടെത്തണം. 125 ലധികം പേരുണ്ടായിരുന്ന നിലവിലെ പട്ടികയാണ് ഇങ്ങനെ കുറയ്‌ക്കേണ്ടത്. അതിന്റെ ഭാഗമായി താല്‍പ്പര്യമുള്ളവരുടെ അപേക്ഷ ഉള്‍പ്പെടെ സ്വീകരിച്ചിട്ടുണ്ട്. 51 ഭാരവാഹികള്‍ക്ക് ആയി വന്ന അപേക്ഷകളില്‍ നിന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്ത് പട്ടിക ചെറുതാക്കാന്‍ ശ്രമിക്കുകയാണ്.
കരട് പട്ടികയില്‍ മേല്‍ സുധാകരനുമായി സതീശന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എംപിമാരുടെ പരാതിയുണ്ടെന്ന പേരിലായിരുന്നു ഹൈക്കമാന്‍ഡ് പുനസംഘടന നിര്‍ത്തിവച്ചത്. താന്‍ പദവി ഒഴിയും എന്നുവരെ സുധാകരന്‍ എഐസിസി യെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലും സതീശനും കൂടി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു സുധാകരനെ പരാതി.
