ജമ്മുകാശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീർ ഐ ജി വ്യക്തമാക്കി. പുൽവാമയിലെ ചേവാക്ലൻ, കശ്മീരിലെ ഗന്ധർബാൽ, ഹരിദ്വാരയിലെ രാജ്വർ നെച്ചമ്മ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്.
ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൃത്യമായ വിവരത്തിന് അടിസ്ഥാനത്തിലാണ് പോലീസിൻെറയും സുരക്ഷാസേനയുടെയും സംയുക്ത സംഘങ്ങൾ പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തിയത്. അതിന് ശേഷമാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ് നടന്നത്.
