ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാവനും ശ്രേയസ് അയ്യരും ചൊവ്വാഴ്ച നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലത്തില്‍ കോവിഡ് മുക്തരായി.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടക്കുന്ന പരിശീലനത്തില്‍ ഇരുവരും പങ്കെടുക്കും. എന്നാല്‍ നാളെ നടക്കാന്‍ പോകുന്ന രണ്ടാം ഏകദിനത്തില്‍ ഇരുവരേയും ഉള്പെടുത്തിയേക്കില്ല.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് ഇന്ത്യന്‍ ക്യാമ്ബില്‍ കോവിഡ് പടര്‍ന്നത്. ഇന്ത്യന്‍ ക്യാമ്ബില്‍ ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാന്, നവ്ദീപ് സെയ്നി എന്നീ താരങ്ങള്‍ക്കായിരുന്നു കോവിഡ് പോസിറ്റീവായത്.
