രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,223 ആയി ഉയര്‍ന്നു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനമാണ്. നിലവില്‍ 1,13864 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.രോഗം ഭേദമായവരുടെ നിരക്ക് 98.54 ശതമാനമാണെന്നും രാജ്യത്ത് ഇതുവരെ 198 കോടി കൊവിഡ് വാക്‌സിനുകള്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *