കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് യാത്രവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കമന്റുകൾ നിറയുന്നു. ഇൻഡിഗോയ്ക്കും ഇ.പി.ജയരാജനുമെതിരായുള്ള ട്രോളുകളും ചിത്രങ്ങളുമാണ് കമന്റുകളായി കാണുന്നത്.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിലും വൈറലാണ്. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്നാണ് ചിലർ കമന്റിൽ ചോദിക്കുന്നത്.
ഇതിെനാപ്പം, നിനക്കൊക്കെ പറക്കാൻ അല്ലെ അറിയു സഖാവിന് പറപ്പിക്കാൻ അറിയാമെടാ, കെ വിമാനം ഇറങ്ങും, കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്, അങ്ങനെ തലങ്ങുംവിലങ്ങും ഇപി ട്രോളുകളിൽ നിറയുകയാണ്.
