ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്

ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി.

ഇതനുസരിച്ച് വാഹനം സഞ്ചരിക്കുന്ന ദൂരം ഡ്രൈവിങ് രീതി എന്നിവയ്ക്കനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒന്നിച്ച് ഇൻഷുർ ചെയ്യുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഓൺ ഡാമേജ് (ഒഡി) കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിർണയിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി.

വാഹനത്തന്റെ ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ പോരായ്മകൾ പരിഹരിക്കാനാണ് പുതിയ നീക്കം. ഒരു വർഷം കാർ എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം. അതനുസരിച്ച് പ്രീമിയം നിർണയിക്കപ്പെടും. ആദ്യം തീരുമാനിക്കപ്പെടുന്ന കിലോമീറ്റർ കഴിഞ്ഞുപോയാൽ, കൂടുതൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാകും ഇൻഷുറൻസ് കമ്പനികൾ വാഹന ഉപയോഗം നിരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *