കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികൾ സുചിമുറിയിൽ സൂക്ഷിച്ചത് ചോദ്യചെയ്ത ഡോക്ടര്‍ക്ക് ജീവനക്കാരുടെ ആക്രമണം. കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്.
കണ്ണൂർ പിലാത്തറ കെ.സി. റസ്റ്റോറന്റിലാണ് സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു പ്രശ്നം ശ്രദ്ധയിൽപെട്ടത്. രണ്ട് കുടുംബങ്ങൾ ഭക്ഷണം കഴിക്കാതെ വാഹനത്തിൽ കയറി. നിയമലംഘനം മൊബൈലിൽ ചിത്രീകരിച്ച ഡോക്ടർ, ഹോട്ടൽ അധികൃതരോടു സംസാരിക്കാനും ശ്രമിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈൽ പിടിച്ചുവാങ്ങി. ഞായറാഴ്ച രാവിലെയാണു സംഭവം. തുടർന്ന് ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ഉടമയേയും ജീവനക്കാരേയും റിമാന്‍ഡ് ചെയ്തു.
