കൊച്ചി : സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 200 രൂപ വര്‍ധിച്ച് 36,200 രൂപയിലെത്തി. മൂന്നാഴ്ചയ്ക്കിടെ ആയിരം രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4525 രൂപയിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 
                                            