സ്ത്രീകള്‍ക്ക് എവിടെ ലഭിക്കും സുരക്ഷിതത്വം

ഷോഹിമ ടി.കെ

വനിതകള്‍ക്ക് വേണ്ടി ഒരു ദിനം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. വനിതകള്‍ ഇന്നും പുരുഷന് പുറകില്‍ തന്നെയാണ് നില്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനെക്കുറിച്ച് പ്രസംഗിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ…!

എന്നാല്‍ സ്ത്രീ ഒരു കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ്. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അക്രമങ്ങളുടെ കാര്യത്തില്‍ മാത്രം.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ ഒട്ടുംതന്നെ സുരക്ഷിതരല്ല എന്നാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 2318 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതിന് 4269 കേസുകളള്‍ രജിസ്റ്റര്‍ ചെയ്യുകയും ശല്യം ചെയ്തതിന് 498 പരാതികള്‍ ലഭിക്കുകയും ചെയ്തു. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് മാത്രം മൊത്തം 5016 കേസുകള്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മാത്രം 10 പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചതെന്ന് കേസുകളിലൂടെ വെളിപ്പെടുന്നു. ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 200 ബലാത്സംഗ കേസുകളാണ്. ഇങ്ങനെ വലിയൊരു നിര തുടരുകയാണ് സ്ത്രീ അക്രമത്തിന്റെതായ്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ എല്ലാം തന്നെ കാണിക്കുന്നത്.
എത്ര പുരോഗതി ഉണ്ടെന്ന് പറഞ്ഞാലും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതു തന്നെയാണ് . പിഞ്ചു കുഞ്ഞു മുതല്‍ തൊണ്ണൂറ് വയസ്സുകാരിയെ വരെ പീഡിപ്പിക്കുന്ന തരത്തില്‍ ആളുകളും അവരുടെ ചിന്തകളും വ്രണപെട്ടുപോയോ എന്നുള്ളത് ഏറെ ദയനീയം തന്നെ

Leave a Reply

Your email address will not be published. Required fields are marked *