സ്തനങ്ങളിലെ വിയര്‍പ്പിന് ലക്ഷങ്ങൾ, കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപ, ദിവസേന നാല് ലക്ഷത്തിലധികം രൂപ

പ്രിയപ്പെട്ട താരങ്ങളോടുള്ള സ്നേഹത്തിന്റയും ആരാധനയു‌ടെയും ഭാ​ഗമായി പലരും പല വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഒരു പക്ഷേ അവരുടെ ചിത്രങ്ങളോ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രമോ മറ്റെന്തെങ്കിലും സാധനങ്ങളോ ആകാം അത്. ചിലപ്പോൾ താരങ്ങൾ തന്നെ അവർ ഉപയോ​ഗിച്ചിരുന്ന വസ്തുകൾ ലേലം വച്ച് പണം നേടുകയയും ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരു താരം തന്‍റെ വിയര്‍പ്പാണ് ആരാധകര്‍ക്ക് വില്‍ക്കുന്നത്.

അമേരിക്കന്‍ യൂട്യൂബറും ടെലിവിഷന്‍ താരവുമായ സ്റ്റെഫാനി മാറ്റോ ആണ് തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് കാശാക്കുന്നത്. തന്‍റെ വിയര്‍പ്പ് നിറച്ച കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപയ്ക്കടുത്താണ് ഇവര്‍ വിലയിട്ടിരിക്കുന്നത്. ഈ രീതിയില്‍ ദിവസേന നാല് ലക്ഷത്തിലധികം രൂപ ഇവര്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പെങ്കിലും താന്‍ ശേഖരിച്ചുവയ്ക്കാറുണ്ടെന്ന് മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി പറയുന്നു. താനൊരു ‘മനുഷ്യ മേപ്പിള്‍ മരം’ ആണെന്ന് അവർ സ്വയം വിശേഷിപ്പിക്കാറുണ്ട്. തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് നല്‍കുന്നതിലൂടെ അവരുമായുള്ള തന്‍റെ ബന്ധം കുറെക്കൂടി സുദൃഢമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *