തിരുവനന്തപുരം
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
സില്‍വര്‍ലൈന്‍ പദ്ധതിയോട് എതിര്‍പ്പുള്ളവരോട് സംവദിക്കും എന്നാണ് പറയുന്നത് . അങ്ങനെയെങ്കില്‍ ജീവിതകാലം മുഴുവനുള്ള അധ്വാനത്തിന്റെ സമ്പാദ്യംമായ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്ന സാധാരണ ജനങ്ങളോടാണ് സംവദിക്കുവാന്‍ തയ്യാറാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അതിന് ആര്‍ജ്ജവം ഇല്ലെങ്കില്‍ കെ – റെയില്‍ എം.ഡിയെ എങ്കിലും പറഞ്ഞു വിടണം . സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നവര്‍ എന്തുകൊണ്ട് മെട്രോമാന് ഇ ശ്രീധരനെ ക്ഷണിച്ചില്ല എന്നും മുരളീധരന് ചോദിച്ചു.
