അന്തർദേശീയ ചെറുധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (സി ടി സി ആർ ഐ) വിവിധ ചെറുധാന്യങ്ങളുടെ മ്യൂസിയം തുടങ്ങി.
ഇതോടനുബന്ധിച്ചു് നടന്ന ചടങ്ങിൽ റാഗി, ചാമ, മണിച്ചോളം, വരഗ്, പനിവരഗ്, തിന, ചാമ, ചാമപൊതവൽ, കുതിരവാലി, കമ്പം തുടങ്ങിയ ചെറുധാന്യങ്ങളുടെ നടീൽ സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു ഉൽഘാടനം നിർവ്വഹിച്ചു
. കിഴങ്ങു വിള – ചെറുധാന്യ അധിഷ്ഠിത മൂല്യ വർദ്ധിത ഉല്പന്നമായ ‘മിൽട്ടാ’ എന്ന കുക്കീസ് അടുത്ത കാലത്ത് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയിരുന്നു . ഇത്തരം കൂടുതൽ ഉല്പന്നങ്ങളുടെ ഗവേഷണം നടന്നുവരികയാണ്.
