കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് പെട്രോള്‍ വില 103.89 രൂപയും ഡീസല്‍ വില 97.31 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.79 രൂപയും ഡീസലിന് ലിറ്ററിന് 99.10 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനവുണ്ടായിരുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നലെ സംസ്ഥാനത്ത് വര്?ദ്ധിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിക്കുകയാണിപ്പോള്‍.
