തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കടയടപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഉപവാസമിരിക്കും. പ്രാദേശിക തലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. ലോക്ഡൗണ്‍ ഇളവുകള്‍ വന്നിട്ടും ഭൂരിഭാഗം സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കാത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം
