ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ബജറ്റ് ഭക്ഷ്യസുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നതാണെന്നും വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിന്റെ തനതു ഉല്‍പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ള മിനി ഫുഡ് പാര്‍ക്കുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യത്തിന് നല്‍കിയ പ്രാധാന്യം യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും പുതിയതായി രൂപകല്പന ചെയ്യുന്ന പ്രവാസി ഏകോപന പുനര്‍ സംയോജന പദ്ധതി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുമെന്നും യൂസഫലി പ്രതികരിച്ചു.
