ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ  ദേവസ്വം ബോർഡ്.എക്സ്പ്ലോസീവ് ഐറ്റംസ് പരിശോധിക്കാൻ കഴിയുന്ന അത്യാധുനിക എക്സ്പ്ലോസീവ് ഡിറ്റക്ടർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ,സംസ്ഥാന പൊലീസിന് കൈമാറിയത്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എക്സ്പ്ലോസീവ് ഡിറ്റക്ടർ ശബരിമലയിലെ സുരക്ഷാ പരിശോധനയ്ക്കായി  സ്പോൺസർ ചെയ്തത്.ബിഗ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി.ചന്ദ്രശേഖർ ഭാസ്കരൻനായർ എക്സ്പ്ലോസീവ് ഡിറ്റക്ടർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർക്ക് ഒദ്യോഗികമായി കൈമാറുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം വിജിലൻസ് എസ്.പി.  പി.ബിജോയ്, ശബരിമല അസിസ്റ്റൻ്റ് എക്സികൂട്ടീവ് ഓഫീസർ ജി.ഗോപകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.രാജേന്ദ്രൻ നായർ, ബിഗ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

30 ലക്ഷം രൂപ വിലയുള്ള രണ്ട് എക്സ്പ്ലോസീവ് ഡിറ്റക്ടർ ആണ് പൊലീസ് ബോംബ് സ്ക്വാഡിന് ദേവസ്വം ബോർഡ് നൽകിയത്. ഡിറ്റക്ടറിൻ്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണെങ്കിലും പ്രവർത്തന ചുമതല ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന ബോംബ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥർക്കായിരിക്കും.

കമ്പനി നിർമ്മിച്ച ആദ്യത്തെ രണ്ട് ഡിറ്റക്ടർ കൂടിയാണ് ബിഗ് ലാബ് അയ്യപ്പസന്നിധിയിൽ സുരക്ഷാ പരിശോധനയ്ക്കായി സൗജന്യമായി നൽകിയത്. ഇൻഡ്യൻ ആർമിക്കും ഐഐറ്റി ബോംബെ യ്ക്കും അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഇത്തരം ഡിറ്റക്ടറുകൾ നൽകിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *