കോഴിക്കോട് : വ്യാഴാഴ്ച മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റി വയ്ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം സമരപരിപാടികളെക്കുറിച്ച് തീരുമാനിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഉറപ്പു നല്കിയതായും നസറുദ്ദിന്‍ പറഞ്ഞു.
