വേനല്‍ക്കാലത്ത് ശരീരത്തിന്റെ വണ്ണം കുറയ്ക്കുമ്പോള്‍ ചില കാര്യങ്ങൾ പ്രേത്യകം ശ്രെധികേണ്ടതുണ്ട്.ഒന്നാമതായി ധാരാളം വെള്ളം കുടിക്കുക എന്നതാണ് ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ‘പ്രോബയോട്ടിക്സ്’ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. തൈര് കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീനും കാത്സ്യവും ലഭിക്കാനും സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും തൈര് സഹായിക്കും.
വെള്ളരിക്ക, തണ്ണിമത്തന്‍ പോലെ വെള്ളം ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കാം. വണ്ണം കുറയ്ക്കാനും വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാനും ഇവ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും മലബന്ധം ഒഴിവാക്കാനും ഇവ സഹായിക്കും. മാമ്പഴം പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കൂടില്ല. മാമ്പഴത്തിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ജീരകം, മല്ലിയില, പുതിനയില, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരവും വണ്ണവും കുറക്കുവാൻ സഹായിക്കും. ശരീരം തണുപ്പിക്കാനും ഇവ സഹായിക്കും.
