വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ്ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരതിനു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫ്ലാഗ് ഓഫിന് ശേഷം മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി 42 കുട്ടികളുമായി മോദി സംവദിച്ചു. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കി.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *