സംസ്ഥാന സര്‍ക്കാരിന്റെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ലില്‍ നിയമവിരുദ്ധമായി ഒന്നും തന്നെ കണ്ടില്ല എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചത് . മൂന്നാഴ്ചയിലേറെ ബില്ല് തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ആഴ്ചകള്ക്കപ്പുറമാണ് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തള്ളി ലോകായുക്ത നിയമഭേഗദതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാരിന്റെ വിശദീകരണം ശരി വെച്ചാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. ഇതോടെ 22 വര്‍ഷമായി അഴിമതി തടയാന്‍ ലോകായുക്ത നിയമനത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് ഇതോടുകൂടി ഇല്ലാതായത്.
