നാം പലപ്പോഴും നിസാരമായി അവഗണിക്കുന്ന ഒന്നാണ് ഉയർന്ന രക്ത സമ്മർദം. എന്നാൽ ഉയർന്ന രക്ത സമ്മർദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടെന്ന കാര്യം നാം പലപ്പോഴും ഒർക്കാറില്ല. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചും പ്രഭാതഭക്ഷണം.
പഴങ്ങള്‍
മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ബെറി പഴങ്ങളും രക്തസമ്മര്‍ദ രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ വിഭവമാണ്. പൊട്ടാ്യവും ആന്റിഓക്സിഡന്റുകളും അടങ്ങിയതും സോഡിയം ഇല്ലാത്തതുമായ വാഴപ്പഴവും രക്തസമ്മര്‍ദ രോഗികള്‍ക്ക് മികച്ചതാണ്.
മധുര കിഴങ്ങ്
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുന്ന ഒരു പോഷണമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഇതിനാല്‍തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.
പയര്‍ വര്‍ഗങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, സോല്യുബിള്‍ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു.
യോഗര്‍ട്ട്
ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വരുതിയില്‍ നിര്‍ത്താന്‍ യോഗര്‍ട്ട് സഹായിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. വൈറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്.
പ്രോട്ടീന്റെ സമ്പന്ന സ്രോതസ്സായ യോഗര്‍ട്ട് അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.
ഓട്മീല്‍
ഉയര്‍ന്ന ഫൈബര്‍ തോത് അടങ്ങിയ ഓട്മീല്‍ രക്ത സമ്മര്‍ദ കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനത്തെയും മെച്ചപ്പെടുത്തുന്നു. ഓട്മീലില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ശരീരത്തിലെ കൊളസ്ട്രോളും കുറയ്ക്കുന്നു.
