യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ അക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫേസ്ബുക്കിലൂടെയാണ് കാര്യം അറിയിച്ചത്.
യുക്രൈന്‍നെ അക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനില്‍ മലയാളികളടക്കം കാല്‍ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ട്. എന്നാല്‍ പശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഭയമില്ലെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയില്‍ 100000 സൈനികരെ വിന്യസിച്ചെന്നും ഇത് കൂടാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
