യുക്രൈനില്‍ നിന്നും ആളുകളുടെ പാലായനം തുടരുന്നു…

യുക്രൈന്‍- റഷ്യ യുദ്ധം സംബന്ധിച്ച് യുക്രൈനില്‍ നിന്നും പത്ത് ലക്ഷത്തിലധികം പേര്‍ പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുക്രൈന്‍ റഷ്യ യുദ്ധം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും അയല്‍രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്കാണ് പാലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


യുദ്ധത്തിന് അവസാനം ഉണ്ടാവുന്നത് വരെ പാലായനം തുടര്‍ന്ന് കൊണ്ടിരിക്കും. ഇതിനോടകം തന്നെ നിരവധി പേരാണ് യുക്രൈന്‍ മണ്ണില്‍ മരിച്ചു വീണത്. ചര്‍ച്ചകള്‍ക്കൊന്നും ഫലമില്ലാതെ യുദ്ധം തുടരുകയാണ്. വന്‍ നാശനഷ്ടങ്ങളാണ് യുക്രൈനില്‍ ഉണ്ടാവുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി നാട്ടില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *